മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് വിജയം, ലോ സ്കോറിംഗ് മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയത് 12 റൺസിന്

Sports Correspondent

Samcurran

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടി20യിൽ 12 റൺസിന്റെ വിജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 128/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 116 റൺസിന് 19.3 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. ഇംഗ്ലണ്ടിനായി 58 റൺസ് നേടിയ സാം കറനാണ് കളിയിലെ താരം. ശ്രീലങ്കന്‍ നിരയിൽ ദുഷ്മന്ത ചമീര 5 വിക്കറ്റുമായി തിളങ്ങി. ഇംഗ്ലണ്ട് ബാറ്റിംഗിൽ ജോസ് ബട്‍ലര്‍ 25 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്കായി 26 റൺസ് നേടിയ കുശൽ മെന്‍ഡിസ് ആണ് ടോപ് സ്കോറര്‍. 12 പന്തിൽ 23 റൺസ് നേടിയ പതും നിസ്സങ്കയാണ് വേഗത്തിൽ സ്കോര്‍ ചെയ്ത മറ്റൊരു താരം. ജേക്കബ് ബെത്തൽ നാലും വിൽ ജാക്സ് മൂന്നും വിക്കറ്റ് നേടി സൃഷ്ടിച്ച സമ്മര്‍ദ്ദത്തിലാണ് ശ്രീലങ്ക തകര്‍ന്നടിഞ്ഞത്.