അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കടന്ന് ഇംഗ്ലണ്ട്. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ 27 റൺസ് വിജയം ആണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 277/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 47.3 ഓവറിൽ 250 റൺസിന് പുറത്തായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തോമസ് റെവ് നേടിയ ശതകം പോലതന്നെ ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ ഒളിവര്‍ പെക്കും ശതകം നേടിയെങ്കിലും അവസാന കടമ്പ കടക്കാന്‍ ഓസ്ട്രേലിയയ്ക്കായില്ല.
പെക്ക് 88 പന്തിൽ 100 റൺസ് നേടിയപ്പോള്‍ നിതേഷ് സാമുവൽ 47 റൺസും ആര്യന് ശര്‍മ്മ 34 റൺസും നേടി ഓസീസ് നിരയിൽ പൊരുതി നിന്നു. ഇംഗ്ലണ്ടിനായി സെബാസ്റ്റ്യന്‍ മോര്ഗന്, ജെയിംസ് മിന്റോ, മുന്നി ലുംസ്ഡെന്‍, റാൽഫി ആല്‍ബര്‍ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.








