കൊച്ചി, ജനുവരി 25, 2026: ഇന്ത്യൻ മിഡ്‌ഫീൽഡർ റൗളിൻ ബോർഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. വരാനിരിക്കുന്ന സീസണിന് മുന്നോടിയായാണ് ഈ നീക്കം. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച അനുഭവസമ്പത്തും കളിയിലെ അച്ചടക്കവുമുള്ള കളിക്കാരനാണ് മുപ്പത്തിയൊന്നുകാരനായ ബോർഗസ്.
മധ്യനിരയിൽ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള റൗളിൻ്റെ കഴിവ് ബ്ലാസ്റ്റേഴ്‌സ് ടീമിന് കൂടുതൽ കരുത്ത് പകരും. ടീമിൻ്റെ മധ്യനിരയിലെ ആഴവും നിലവാരവും വർദ്ധിപ്പിക്കാൻ അദ്ദേഹത്തിൻ്റെ സാന്നിധ്യം സഹായിക്കും.
റൗളിൻ ബോർഗസിൻ്റെ വരവിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി : “ലീഗിൽ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച പ്രൊഫഷണൽ താരമാണ് റൗളിൻ. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും നേതൃപാടവവും കളിയിലുള്ള വ്യക്തമായ ധാരണയും ഈ സീസണിൽ ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്.”
റൗളിൻ ഉടൻ തന്നെ ടീമിനൊപ്പം ചേരുകയും പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കുകയും ചെയ്യും.









