കാർലോസ് അൽകാരസ് ഓസ്‌ട്രേലിയൻ ഓപ്പൺ പ്രീ ക്വാർട്ടറിൽ

Newsroom

Resizedimage 2026 01 23 10 54 08 1


ഫ്രഞ്ച് താരം കോറെന്റിൻ മൗട്ടെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് കാർലോസ് അൽകാരസ് 2026 ഓസ്‌ട്രേലിയൻ ഓപ്പണിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 6-2, 6-4, 6-1 എന്ന സ്കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ അനായാസ വിജയം. ഇതോടെ തുടർച്ചയായ മൂന്നാം വർഷമാണ് അൽകാരാസ് മെൽബണിൽ രണ്ടാം വാരത്തിലേക്ക് യോഗ്യത നേടുന്നത്. ഈ ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് താരത്തിന്റെ കുതിപ്പ്.

ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച അൽകാരാസ്, മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച ഫോമിലും ഏകാഗ്രതയിലുമാണ് മെൽബണിൽ കളിക്കുന്നത്. ഓരോ നീക്കത്തിലും കൃത്യത പുലർത്തുന്ന താരം കിരീടത്തിലേക്ക് വ്യക്തമായ ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.