ആധിപത്യം ഉറപ്പിച്ച് ബെൻ ഷെൽട്ടൺ; ഓസ്‌ട്രേലിയൻ ഓപ്പണിൽ ഉജ്ജ്വല തുടക്കം

Newsroom

Resizedimage 2026 01 20 11 23 05 1


ഓസ്‌ട്രേലിയൻ ഓപ്പണിലെ ആവേശകരമായ ഒന്നാം റൗണ്ട് പോരാട്ടത്തിൽ ഫ്രഞ്ച് താരം യുഗോ ഹംബെർട്ടിനെ പരാജയപ്പെടുത്തി അമേരിക്കയുടെ ബെൻ ഷെൽട്ടൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. റോഡ് ലാവർ അരീനയിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഷെൽട്ടന്റെ വിജയം. സ്‌കോർ: 6-3, 7-6(7), 7-6(5).

കടുത്ത പോരാട്ടം നടന്ന രണ്ട് ടൈബ്രേക്കറുകൾ അതിജീവിച്ചാണ് ഈ 23-കാരൻ ജയം പിടിച്ചെടുത്തത്. കഴിഞ്ഞ യുഎസ് ഓപ്പണിന് ശേഷം തോളിനേറ്റ പരിക്ക് അലട്ടിയിരുന്ന ഷെൽട്ടൺ, തകർപ്പൻ ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് ഈ വിജയത്തിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.