സെൽറ്റ വിഗോയുടെ പ്രതിരോധ താരം ഓസ്കാർ മിംഗുവേസയെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് ചർച്ചകൾ പൂർത്തിയാക്കുന്നു. 6 ദശലക്ഷം യൂറോയുടെ വാഗ്ദാനമാണ് യുവന്റസ് സെൽറ്റ വിഗോയ്ക്ക് മുന്നിൽ വെച്ചിട്ടുള്ളത്. ട്രാൻസ്ഫർ കാര്യത്തിൽ ഇരു ക്ലബ്ബുകളും ഏകദേശ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
പരിക്കുകൾ കാരണം വലയുന്ന യുവന്റസ് പ്രതിരോധ നിരയ്ക്ക് മിംഗുവേസയുടെ വരവ് വലിയ ആശ്വാസമാകും. നിലവിൽ പ്രതിരോധത്തിലെ പോരായ്മകൾ പരിഹരിക്കാൻ ടീം മാനേജർ ലൂസിയാനോ സ്പാലെറ്റിക്ക് മിഡ്ഫീൽഡർമാരായ ട്യൂൺ കൂപ്‌മൈനേഴ്സിനെപ്പോലുള്ളവരെ പിൻനിരയിലേക്ക് മാറ്റേണ്ടി വരുന്നുണ്ട്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് നടത്തുന്ന പ്രധാന നീക്കങ്ങളിൽ ആദ്യത്തേതാണിത്.









