കേരളം വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് പുറത്ത്. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളം തമിഴ്നാടിനോട് പരാജയപ്പെട്ടതോടെയാണ് കേരളം പുറത്തായത്. ഇന്ന് വിജയം അനിവാര്യമായ മത്സരത്തിൽ കേരളം 295 ചെയ്സ് ചെയ്ത് ഇറങ്ങി. പക്ഷെ 217 റൺസിന് ഓളൗട്ട് ആവുക ആയിരുന്നു.
മികച്ച തുടക്കം ലഭിച്ചിട്ടും കേരളം അത് മുതലാക്കിയില്ല. ടോപ് ഓർഡറിൽ സഞ്ജുവിന്റെ അസാന്നിദ്ധ്യവും കേരളത്തിന് തിരിച്ചടിയായി. കേരളത്തിനായി ക്യാപ്റ്റൻ രോഹൻ 45 പന്തിൽ 73 റൺസ് അടിച്ചു തിളങ്ങി. അപരജിതും വിഷ്ണു വിനോദും 35 റൺസ് വീതം നേടി നന്നായി തുടങ്ങി. പക്ഷേ ഇരുവർക്കും വലിയ ഇന്നിംഗ്സ് കളിക്കാൻ ആയില്ല.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ കേരളം തമിഴ്നാടിനെ 294ൽ ഒതുക്കിയിരുന്നു. തമിഴ്നാടിനായി ജഗദീഷൻ 139 റൺസുമായി തിളങ്ങി. കേരളത്തിബായി ഏദൻ ആപ്പിൾ 6 വിക്കറ്റ് വീഴ്ത്തി. ഇൻ കേരളം തോൽക്കുകയും മധ്യപ്രദേശ് വിജയിക്കുകയും ചെയ്തതോടെ മധ്യപ്രദേശ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.









