ജനുവരി മാസത്തിലെ വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കുവാന്‍ ഇന്ത്യയുടെ അന്താരാഷ്ട്ര താരങ്ങളായ ശുഭ്മന്‍ ഗിൽ, രവീന്ദ്ര ജഡേജ, കെഎൽ രാഹുല്‍ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീം ന്യൂസിലാണ്ടിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയുടെ പരിശീലനത്തിലാകുമ്പോള് ഈ താരങ്ങള്‍ തങ്ങളുടെ സംസ്ഥാന ടീമുകളെ പ്രതിനിധീകരിക്കും.

ഗിൽ പഞ്ചാബിന് വേണ്ടി സിക്കിം, ഗോവ എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളിൽ പങ്കെടുക്കും. യഥാക്രമം ജനുവരി 3, 6 തീയ്യതികളിലാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക. ജനുവരി 7-8ന് ഇന്ത്യന്‍ ടീം ബറോഡയിൽ ഒത്തുചേരുമ്പോള്‍ അവര്‍ക്കൊപ്പം ഗില്ലും എത്തും.
സൗരാഷ്ട്രയുടെ സര്‍വീസസ്, ഗുജറാത്ത് എന്നിവര്‍ക്കെതിരെയുള്ള ജനുവരി 6, 8 ദിവസങ്ങളിലെ മത്സരങ്ങളിലാണ് ജഡേജ കളിയ്ക്കുന്നത്. ത്രിപുര, രാജസ്ഥാന് എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളിലാവും കെഎൽ രാഹുല്‍ കര്‍ണ്ണാടകത്തിനായി കളിയ്ക്കുക എന്നാണ് ലഭിയ്ക്കുന്ന വിവരം.









