ആകെ കളിച്ചത് 68 മിനുട്ട്! കേരള ബ്ലാസ്റ്റേഴ്സ് താരം തിയാഗോ ആൽവേസ് ഇന്ത്യ വിട്ടു

Newsroom

Tiago Alves

കേരള ബ്ലാസ്റ്റേഴ്സ് താരം തിയാഗോ ആൽവേസ് ക്ലബ് വിട്ടു! പോർച്ചുഗീസ് മുന്നേറ്റനിര താരമായ തിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ അവസാനിപിച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതാവസ്ഥയാണ് താരം ക്ലൻ വിടാനുള്ള കാരണം.

1000284801

ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ ഈ കളിക്കാരൻ കഴിഞ്ഞ ഒക്ടോബറിൽ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എന്നാൽ ടീമിനായി ആകെ 68 മിനുറ്റ് മാത്രമാണ് താരത്തിന് കളിക്കാൻ ആയത്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയ താരമായിരുന്നു തിയാഗോ.

പോർച്ചുഗലിലെ കൊയിമ്പ്രയിൽ ജനിച്ച ഈ 29 കാരൻ താരത്തെ വ്യത്യസ്തനാക്കുന്നത് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവായിരുന്നു. ഇന്ത്യൻ ഫുട്ബോൾ പ്രതിസന്ധി കാരണം നിരവധി താരങ്ങളാണ് ഇങ്ങനെ ഇന്ത്യൻ ലീഗ് വിടുന്നത്.