അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ പോരാട്ടത്തിൽ മധ്യപ്രദേശിനെ ചെറിയ സ്കോറിൽ ഒതുക്കി കേരളം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത കേരളം 46.1 ഓവറിൽ മധ്യപ്രദേശിനെ 214 റൺസിന് ഓൾ ഔട്ടാക്കി. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമ്മയുടെ തകർപ്പൻ പ്രകടനമാണ് മധ്യപ്രദേശിന്റെ നട്ടെല്ലൊടിച്ചത്.

മധ്യപ്രദേശിന് വേണ്ടി ഹിമാൻഷു മന്ത്രി നടത്തിയ പോരാട്ടം (93 റൺസ്) മാത്രമാണ് അവർക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഓപ്പണർമാരായ ഹർഷ് ഗവാലിയെയും (22) യഷ് ദുബെയെയും (13) തുടക്കത്തിലേ പുറത്താക്കിയ അങ്കിത് ശർമ്മ, മധ്യപ്രദേശിനെ 13 ഓവറിൽ 51/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. കേരളത്തിന് വേണ്ടി ബി. അപരാജിത് 3 വിക്കറ്റും നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. ഒരു ഘട്ടത്തിൽ 144/8 എന്ന നിലയിൽ ആയിരുന്ന മധ്യപ്രദേശിനെ രക്ഷിച്ചത് ഹിമാൻഷു മന്ത്രിയുടെ ഇന്നിംഗ്സ് ആണ്.









