വിരാട് കോഹ്ലി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി, ഡൽഹി സ്ക്വാഡിൽ

Newsroom

Resizedimage 2025 12 20 00 44 33 1


വിജയ് ഹസാരെ ട്രോഫിക്കുള്ള ഡൽഹിയുടെ ടീമിൽ വിരാട് കോഹ്‌ലിയെ ഔദ്യോഗികമായി ഉൾപ്പെടുത്തി. നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഹ്‌ലി ആഭ്യന്തര ഏകദിന മത്സരങ്ങൾ കളിക്കാനൊരുങ്ങുന്നത്. ഋഷഭ് പന്ത് നായകനും ആയുഷ് ബദോനി ഉപനായകനുമായ 16 അംഗ ടീമിനെയാണ് ഡിഡിസിഎ (DDCA) പ്രഖ്യാപിച്ചത്.

Virat Kohli
Virat Kohli

തിരഞ്ഞെടുത്ത മത്സരങ്ങളിൽ കളിക്കാൻ കോഹ്‌ലിക്ക് പുറമെ ഋഷഭ് പന്ത്, ഇഷാന്ത് ശർമ്മ, ഹർഷിത് റാണ, നവ്ദീപ് സൈനി എന്നിവരെയും അധിക താരങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 24-നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ബിസിസിഐയുടെ പുതിയ നിയമപ്രകാരം സെൻട്രൽ കോൺട്രാക്ട് ഉള്ള താരങ്ങൾ കുറഞ്ഞത് രണ്ട് വിജയ് ഹസാരെ മത്സരങ്ങളെങ്കിലും കളിക്കണം.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മത്സരപരിചയം നിലനിർത്താൻ ആദ്യ റൗണ്ടുകളിൽ തന്നെ കോഹ്‌ലി കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ച്വറികളക്കം 151 ശരാശരിയിൽ 302 റൺസ് നേടി ‘പ്ലെയർ ഓഫ് ദി സീരീസ്’ ആയതിന്റെ ആത്മവിശ്വാസത്തിലാണ് 37-കാരനായ താരം തിരിച്ചെത്തുന്നത്.