ഇന്ത്യ ടി20 ലോകകപ്പിൽ എന്താണ് ടാക്ടിക്സ് എന്ന് ഉറപ്പിക്കണം എന്നും അറ്റാക്ക് ചെയ്തു കളിക്കാൻ ആണെങ്കിൽ സഞ്ജുവിനെ ഓപ്പണറായി കൊണ്ടുവരണം എന്നും ഉത്തപ്പ പറഞ്ഞു. ഇന്ന് ഹോട്സ്റ്റാറിൽ സംസാരിക്കുകയായിരുന്നു ഉത്തപ്പ. സഞ്ജു ഓപ്പൺ ചെയ്യുക ആണെങ്കിൽ ഇന്ത്യ ഈ ലോകകപ്പിൽ 300 എന്ന ടോട്ടൽ കടക്കും എന്നും ഉത്തപ്പ പറയുന്നു.

ഇന്ത്യ ലോകകപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യക്ക് മുന്നിൽ ഉള്ള ഏക ആശങ്ക ഗില്ലിന്റെയും സൂര്യകുമാറിന്റെയും ഫോം ആണെന്നും ഉത്തപ്പ പറഞ്ഞു. ഇരുവരും പെട്ടെന്ന് തന്നെ ഫോം കണ്ടെത്തും എന്ന് തന്നെയാണ് പ്രതീക്ഷ എന്ന് അദ്ദേഹം പറയുന്നു.
ഗില്ലിന്റെ ടി20യിലെ അപ്രോച്ച് മനസ്സിലാകുന്നില്ല എന്നും ഉത്തപ്പ പറയുന്നു. ഗില്ലിന്റെ പ്രകടനം അഭിഷേക് ശർമ്മയെയും സംശയത്തിൽ ആക്കുകയാണ് എന്ന് ഉത്തപ്പ പറഞ്ഞു. സഞ്ജു സാംസൺ ഒപ്പം ഉണ്ടെങ്കിൽ അഭിഷേകിന് വലിയ ഫ്രീഡം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









