ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന തന്റെ റെക്കോർഡ് രോഹിത് ശർമ്മ തകർത്തതിൽ സന്തോഷം ഉണ്ട് എന്ന് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം.
“റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ഞാൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരനാണ് ഈ റെക്കോർഡ് തകർത്തതിൽ എനിക്ക് സന്തോഷമുണ്ട്.” അഫ്രീദി പറഞ്ഞു.
ഡെക്കാൻ ചാർജേഴ്സിന്റെ പരിശീലന സമയത്ത് മുതൽ രോഹിതിനെ തനിക്ക് ഇഷ്ടമാണ്. രോഹിത് ഒരു ദിവസം ഇന്ത്യക്ക് വേണ്ടി കളിക്കുകയും ഒരു “ക്ലാസിക് ബാറ്റ്സ്മാൻ” ആയി സ്വയം തെളിയിക്കുകയും ചെയ്യുമെന്ന് അന്ന് താൻ വിശ്വസിച്ചിരുന്നതായും അഫ്രീദി പറഞ്ഞു.