ചരിത്രം കുറിച്ച് ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്, ഇന്ത്യക്ക് ആയി സൗത്ത് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ വെള്ളിമെഡൽ!

Wasim Akram

Picsart 25 10 26 20 43 51 513

ഇന്ത്യക്ക് ആയി പുതിയ ചരിത്രം കുറിച്ചു ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്. സീനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ലക്ഷദ്വീപുകാരിയായ മുബസ്സിന സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയാണ് ചരിത്രം എഴുതിയത്. നേരത്തെ ജൂനിയർ തലത്തിൽ ഇന്ത്യക്ക് ആയി മെഡൽ നേടിയ താരം ലോങ് ജംപിൽ വീണ്ടും ചരിത്രം ആവർത്തിക്കുക ആയിരുന്നു.

തന്റെ ആദ്യ ശ്രമത്തിൽ 6.07 മീറ്റർ ചാടിയ താരം വെള്ളി ഉറപ്പിക്കുക ആയിരുന്നു. 6.23 മീറ്റർ ചാടിയ ശ്രീലങ്കൻ താരമാണ് സ്വർണം നേടിയത്. തന്റെ ഏറ്റവും മികച്ച ദൂരമായ 6.30 മീറ്റർ ചാടാൻ ആയില്ലെങ്കിലും ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആയി മെഡൽ നേടി ചരിത്രം കുറിക്കാൻ ലക്ഷദ്വീപിന്റെ അഭിമാന താരത്തിന് ആയി.