നിലമ്പൂർ മാനവേദന ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന സീനിയർ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ല ജേതാക്കളായി. തൃശ്ശൂർ ജില്ല തിരുവനന്തപുരം ജില്ലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയികളായത്.

കണ്ണൂർ ജില്ലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് പരാജയപ്പെടുത്തി എറണാകുളം ജില്ല മൂന്നാം സ്ഥാനം നേടുകയുണ്ടായി. വിജയികൾക്കുള്ള ട്രോഫികൾ ശ്രീ പി വി അബ്ദുൽ വഹാബ് എംപി വിതരണം ചെയ്തു. ചാമ്പ്യൻഷിപ്പിലെ നല്ല കളിക്കാരിയായി തൃശ്ശൂർ ജില്ലയുടെ അലീന ടോണിയെ തിരഞ്ഞെടുത്തു. ചടങ്ങിൽ നിലമ്പൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീ മാട്ടുമിൽ സലീം, കേരള ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ പ്രൊഫ. പി അഷ്റഫ് മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പി എം സുധീർ കുമാർ, പിടിഎ പ്രസിഡണ്ട് ശ്രീ മുജീബ് പാറപ്പുറം, ഡി എഫ് എ വൈസ് പ്രസിഡണ്ട് മാരായ ശ്രീ രായിൻ പി കെ, ശ്രീ അബ്ദുൽസലാം എൻ, ശ്രീ
കമാലുദ്ദീൻ എം, ഈ സി മെമ്പർമാരായ ശ്രീ റഫീഖ് ഈ, ഡോ. അബ്ദുൽസലാം കണ്ണിയൻ, ശ്രീ മൻസൂർ അലി, ശ്രീ ഫിറോസ് ടി കെ എന്നിവർ പങ്കെടുത്തു.