ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം നേടിയതോടെ, നായകനെന്ന നിലയിൽ തന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയം ശുഭ്മാൻ ഗിൽ സ്വന്തമാക്കി. ഇതോടെ ഇന്ത്യ 2-0 എന്ന നിലയിൽ പരമ്പര തൂത്തുവാരുകയും ചെയ്തു. കെ എൽ രാഹുൽ നേടിയ 58 റൺസിന്റെ അവിസ്മരണീയ പ്രകടനമാണ് ഇന്ത്യയെ ഇന്ന് വിജയത്തിലേക്ക് നയിച്ചത്.

വെസ്റ്റ് ഇൻഡീസ്, തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ജോൺ കാംപ്ബെൽ, ഷായ് ഹോപ്പ് എന്നിവരുടെ സെഞ്ചുറികളുടെ പിൻബലത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും അത് ഫലം കാണാതെ പോയി. ഈ തോൽവിയോടെ, 2002 മുതൽ ഇന്ത്യയ്ക്കെതിരായ അവരുടെ തുടർച്ചയായ ടെസ്റ്റ് പരമ്പര തോൽവികളുടെ എണ്ണം പത്തായി ഉയർന്നു.
ഇന്ന് ആദ്യ സെഷനിൽ തന്നെ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയ ലക്ഷ്യത്തിൽ എത്താൻ ഇന്ത്യക്ക് ആയി. രാഹുലിനൊപ്പം 6 റൺസുമായി ജുറലും ക്രീസിൽ ഉണ്ടായിരുന്നു.