വെസ്റ്റിന്‍ഡീസ് നൽകിയ 121 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം. യശസ്വി ജൈസ്വാളിനെ നഷ്ടമായ ടീം നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 63/1 എന്ന നിലയിലാണ്.
30 റൺസുമായി സായി സുദര്‍ശനും 25 റൺസുമായി കെഎൽ രാഹുലും ക്രീസിൽ നിൽക്കുമ്പോള് ജയത്തിനായി ഇന്ത്യ ഇനി നേടേണ്ടത് 58 റൺസാണ്.
നേരത്തെ പത്താം വിക്കറ്റിലെ 79 റൺസ് ചെറുത്ത്നില്പിലൂടെ വെസ്റ്റിന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 390 റൺസ് നേടിയിരുന്നു. ഷായി ഹോപ്, ജോൺ കാംപെൽ എന്നിവരുടെ ശതകങ്ങള്‍ക്കൊപ്പം ജസ്റ്റിന് ഗ്രീവ്സ് 50 റൺസും നേടിയാണ് വെസ്റ്റിന്‍ഡീസിനായി പൊരുതിയത്. ജെയ്ഡന്‍ സീൽസ് ഗ്രീവ്സിനൊപ്പം 32 റൺസുമായി അവസാന വിക്കറ്റിൽ ചെറുത്ത്നില്പുയര്ത്തി.