ഇന്ത്യയ്ക്കെതിരെ വെസ്റ്റിന്‍ഡീസിന് രണ്ടാം ഇന്നിംഗ്സിൽ 390 റൺസെന്ന ഭേദപ്പെട്ട സ്കോര്‍ നേടാനായെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ 121 റൺസിന്റെ വിജയ ലക്ഷ്യം മാത്രമേ ടീമിന് നൽകാനായുള്ളു.
ഷായി ഹോപും ജോൺ കാംപെലും ശതകങ്ങള്‍ നേടിയ ശേഷം മറ്റു താരങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നൽകാനാകാതെ പോയതാണ് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായത്. എന്നാൽ പത്താം വിക്കറ്റിൽ അര്‍ദ്ധ ശതക കൂട്ടുകെട്ട് നേടി വെസ്റ്റിന്‍ഡീസിനായി ജസ്റ്റിന്‍ ഗ്രീവ്സും ജെയ്ഡന്‍ സീൽസും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ കൂട്ടുകെട്ട് തകര്‍ക്കുവാന്‍ പ്രയാസപ്പെട്ടു.
ജസ്പ്രീത് ബുംറ 32 റൺസ് നേടിയ ജെയ്ഡന്‍ സീൽസിന്റെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ജസ്റ്റിന്‍ ഗ്രീവ്സ് പുറത്താകാതെ 50 റൺസുമായി ക്രീസിലുണ്ടായിരുന്നു. ഈ പത്താം വിക്കറ്റ് കൂട്ടുകെട്ട് 79 റൺസാണ് നേടിയത്.
റോസ്ടൺ ചേസ് 40 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്കായി കുൽദീപ് യാദവും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റും മൊഹമ്മദ് സിറാജും രണ്ട് വിക്കറ്റും നേടി.