വിനു മങ്കാദ് ട്രോഫി, കേരള ടീമിനെ മാനവ് കൃഷ്ണ നയിക്കും

Newsroom

Picsart 25 10 08 16 01 08 957
Download the Fanport app now!
Appstore Badge
Google Play Badge 1

വിനു മങ്കാദ് ട്രോഫിക്ക് വേണ്ടിയുള്ള കേരള അണ്ടര്‍ 19 ടീമിനെ മാനവ് കൃഷ്ണ നയിക്കും. ഒക്ടോബര്‍ 9 മുതല്‍ ഒക്ടോബര്‍ 19 വരെ പോണ്ടിച്ചേരിയില്‍ വച്ചാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ അരങ്ങേറുന്നത്.മധ്യപ്രദേശ് ആണ് കേരളത്തിന്‍റെ ആദ്യ എതിരാളി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിൽ ഒരാളാണ് മാനവ് കൃഷ്ണ. ഏതാനും മാസം മുൻപ് നടന്ന എൻഎസ്കെ ട്രോഫിയിൽ പ്രോമിസിങ് യങ്സ്റ്ററായി മാനവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാനവിൻ്റെ സഹോദരനായ മാധവ് കൃഷ്ണയും കെസിഎല്ലിൽ തിളങ്ങിയ രോഹിത് കെ.ആര്‍, ജോബിന്‍ പി ജോബി, ഇന്ത്യൻ അണ്ടർ 19 താരമായിരുന്ന മുഹമ്മദ്‌ ഇനാന്‍ തുടങ്ങിയവരും ടീമിലുണ്ട്.

ടീമംഗങ്ങള്‍: മാനവ് കൃഷ്ണ ( ക്യാപ്റ്റന്‍), രോഹിത് കെ.ആര്‍, ഇമ്രാന്‍ അഷ്‌റഫ്‌, അമയ് മനോജ്‌, ജോബിന്‍ പി ജോബി, സംഗീത് സാഗര്‍ വി,മുഹമ്മദ്‌ ഇനാന്‍, ആദിത്യ രാജേഷ്‌, മാധവ് കൃഷ്ണ, തോമസ്‌ മാത്യൂ, എം.മിഥുന്‍, ദേവഗിരി ജി, അഭിനവ് കെ.വി, അദ്വിത് എന്‍, എ അഷ്ലിന്‍ നിഖില്‍. മുഖ്യ പരിശീലകന്‍ : ഷൈന്‍ എസ്.എസ്, അസിസ്റ്റന്റ് കോച്ച് – രജീഷ് രത്നകുമാർ