ഓസ്‌ട്രേലിയയുടെ ആഷസ് 2025 കാമ്പയിനിന് ക്യാപ്റ്റനും സ്റ്റാർ പേസറുമായ പാറ്റ് കമ്മിൻസ് ഉണ്ടായേക്കില്ല. ‘ലംബർ ബോൺ സ്ട്രെസ്’ (lumbar bone stress) എന്ന നടുവേദനയുമായി മല്ലിടുന്ന താരം, നവംബർ 21-ന് പെർത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കുമോ എന്നതിൽ ആശങ്ക ശക്തമാണ്. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാൻ സമയമെടുക്കുന്നതാണ് ഓസീസ് ടീമിന് തിരിച്ചടിയാകുന്നത്.

ജൂലൈയിൽ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കിടെയാണ് കമ്മിൻസിന് പുറകിൽ പരിക്കേറ്റത്. താരം ഇതുവരെ ബോളിങ് പരിശീലനം പുനരാരംഭിച്ചിട്ടില്ല. ഇത് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഉടനീളം അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു.
പരിക്ക് ഭേദമായി വരുന്നുണ്ടെങ്കിലും, തിടുക്കപ്പെട്ട് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുമെന്ന് അടുത്തിടെ നടത്തിയ മെഡിക്കൽ പരിശോധനകൾ സൂചിപ്പിക്കുന്നു.
കമ്മിൻസിന് ഫിറ്റ്നസ് തെളിയിക്കാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് എല്ലാ അവസരങ്ങളും നൽകുന്നുണ്ടെങ്കിലും, പരമ്പരയുടെ അവസാന ഭാഗത്തേക്ക് മാത്രമേ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞേക്കും എന്ന് ടീം വൃത്തങ്ങൾ സൂചന നൽകുന്നു.