ലാപോർട്ടെ അത്‌ലറ്റിക് ബിൽബാവോയിൽ തിരിച്ചെത്തി

Newsroom

Picsart 25 09 12 09 26 23 428
Download the Fanport app now!
Appstore Badge
Google Play Badge 1


ഫിഫയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് സ്പാനിഷ് പ്രതിരോധ താരം ഐമെറിക് ലാപോർട്ടെ സൗദി പ്രോ ലീഗ് ടീം അൽ-നാസറിൽ നിന്ന് അത്‌ലറ്റിക് ബിൽബാവോയിലേക്ക് മടങ്ങിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. യൂറോപ്യൻ ട്രാൻസ്ഫർ സമയപരിധിക്ക് മുമ്പ് സെപ്റ്റംബർ ഒന്നിന് രേഖകൾ പൂർത്തിയാകാത്തതിനെത്തുടർന്ന് നേരത്തെ ഈ നീക്കം നടന്നിരുന്നില്ല, ഇത് ബിൽബാവോക്ക് നിരാശ നൽകിയിരുന്നു.


അൽ-നാസർ ആവശ്യമായ രേഖകൾ ട്രാൻസ്ഫർ മാച്ചിങ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തീരുമാനം പുനഃപരിശോധിക്കാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (ആർ.എഫ്.ഇ.എഫ്) ഫിഫയിൽ അപ്പീൽ നൽകിയിരുന്നു. ആദ്യം ഈ ആവശ്യം നിരസിക്കപ്പെട്ടെങ്കിലും, പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം ഫിഫ ഇളവ് അനുവദിച്ചു. ഇതോടെ ബിൽബാവോക്ക് ലാപോർട്ടെയെ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു.

2012-നും 2018-നും ഇടയിൽ 200-ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ച ശേഷമാണ് ലാപോർട്ടെ അത്ലറ്റികിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയത്. അവിടെ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും അദ്ദേഹം നേടി. പിന്നീട് 2023-ൽ അൽ-നാസറിലേക്ക് പോയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചിരുന്നു. 40 തവണ സ്പെയിനിനായി കളിക്കുകയും യൂറോ 2024 വിജയിക്കുകയും ചെയ്ത താരം കൂടിയാണ് ലാപോർട്ടെ.