യുഎസ് ഓപ്പൺ 2025 സെമിഫൈനലിലേക്ക് ജെസീക്ക പെഗുല അനായാസം മുന്നേറി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 6-3, 6-3 എന്ന സ്കോറിന് രണ്ട് തവണ ഗ്രാൻഡ് സ്ലാം ജേതാവായ ബാർബോറ ക്രെജിക്കോവയെയാണ് പെഗുല പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ അമേരിക്കൻ താരം, ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് മുന്നേറുന്നത്.
ഇരു സെറ്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത പെഗുല, ക്രെജിക്കോവയുടെ ദുർബലമായ സർവീസ് മുതലെടുത്ത് ആധിപത്യം സ്ഥാപിച്ചു. വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻ ആര്യന സബലെങ്കയോ മുൻ വിംബിൾഡൺ ജേതാവ് മാർക്കറ്റ വോൻഡ്രോസോവയോ ആയിരിക്കും പെഗുലയുടെ അടുത്ത എതിരാളി.