പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾരഹിത സമനിലയോടെ നിരാശാജനകമായ തുടക്കം. ലീഡ്സ് യുണൈറ്റഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഗോൾ ക്ഷാമം മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീണ്ടും വേട്ടയാടി. പുതുതായി ടീമിലെത്തിയ മാത്യൂസ് കുഞ്ഞ്യ, ലിയോൺ എന്നിവർ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ, യുണൈറ്റഡിന്റെ ആക്രമണനിരയ്ക്ക് താളം കണ്ടെത്താനായില്ല.

കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഒരു പുതിയ തുടക്കം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരത്തിൽ, പരിചിതമായ പ്രശ്നങ്ങൾ വീണ്ടും ഉയർന്നു വന്നു. പന്ത് കൈവശം വെക്കുന്നതിൽ യുണൈറ്റഡ് മുന്നിട്ട് നിന്നെങ്കിലും, ഗോളവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു. കുഞ്ഞ്യയും ലിയോണും ആദ്യ പകുതിയിൽ മാത്രമാണ് കളിച്ചത്.
ആദ്യ പ്രീസീസൺ മത്സരം ആയതു കൊണ്ട് തന്നെ ഫിറ്റ്നസ് മുൻ നിർത്തി 45 മിനുറ്റിൽ കൂടുതൽ ഒരു താരവും താരം കളിച്ചില്ല