റോസെൻബോർഗിൽ നിന്ന് നോർവീജിയൻ യുവതാരം സ്വെറെ നിപാനെ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റി. 2030 വേനൽക്കാലം വരെ നീണ്ടുനിൽക്കുന്ന അഞ്ച് വർഷത്തെ കരാറിലാണ് 18-കാരനായ മിഡ്ഫീൽഡർ എത്തിഹാദ് സ്റ്റേഡിയത്തിൽ ചേരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച യുവപ്രതിഭകളിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന നിപാൻ, തന്റെ 15-ആം വയസ്സിലാണ് റോസെൻബോർഗിനായി അരങ്ങേറ്റം കുറിച്ചത്.
അതിനുശേഷം 70 സീനിയർ മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 11 അസിസ്റ്റുകളും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
പ്രധാനമായും ഒരു സെൻട്രൽ മിഡ്ഫീൽഡറായ നിപാന് അറ്റാക്കിംഗ് റോളുകളിലും, വിങ്ങുകളിലും അല്ലെങ്കിൽ ഒരു സെന്റർ ഫോർവേഡായും കളിക്കാൻ കഴിയും. അണ്ടർ-15 മുതൽ അണ്ടർ-21 വരെയുള്ള എല്ലാ തലങ്ങളിലും നോർവേയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
എർലിംഗ് ഹാലൻഡിനും ഓസ്കാർ ബോബിനും ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്ന നോർവീജിയൻ താരമാണ് ഇദ്ദേഹം.