മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിയാൻ സാധ്യതയില്ല. പരിക്ക് ഭേദമായി വരുന്നുണ്ടെങ്കിലും, വിരലിന്റെ പരിക്ക് ഇപ്പോഴും നിരീക്ഷിച്ചുവരികയാണെന്നും, അത് കൂടുതൽ വഷളാക്കാൻ ടീം തയ്യാറല്ലെന്നും അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥിരീകരിച്ചു.
ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിവസം പന്തിന് ഇടത് ചൂണ്ടുവിരലിന് പരിക്കേറ്റിരുന്നു. തുടർന്ന് മത്സരത്തിൽ വിക്കറ്റിന് പിന്നിൽ നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മത്സരത്തിന്റെ ബാക്കി ഭാഗങ്ങളിൽ ധ്രുവ് ജൂറലാണ് വിക്കറ്റ് കീപ്പിംഗ് ചുമതലകൾ ഏറ്റെടുത്തത്. വേദനയിലും ബാറ്റ് ചെയ്ത പന്ത്, രണ്ട് ഇന്നിംഗ്‌സുകളിലുമായി 74-ഉം 9-ഉം റൺസ് നേടി. ബാറ്റിംഗിൽ തളരാത്ത മനോഭാവം പ്രകടിപ്പിച്ചെങ്കിലും, പരിക്ക് പൂർണ്ണമായി ഭേദമായിട്ടില്ല.
പന്ത് ഒരു ബാറ്റർ ആയി മാത്രം കളിക്കിമോ എന്ന് കണ്ടറിയണം. പന്തിന് പകരം ജുറലോ രാഹുലോ വിക്കറ്റ് കീപ്പ് ചെയ്യാൻ ആണ് സാധ്യത