ലയണൽ മെസ്സി തന്റെ ബാഴ്സലോണ കാലഘട്ടത്തിലെ ഏറ്റവും മികച്ച വ്യക്തിഗത റെക്കോർഡുകളിലൊന്ന് തകർക്കുന്നതിന് തൊട്ടരികിലാണ്. നിലവിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മിയമിക്ക് വേണ്ടി കളിക്കുന്ന അർജന്റീന ഇതിഹാസം തന്റെ അവസാന അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി അഞ്ച് ബ്രേസുകൾ (രണ്ട് ഗോളുകൾ) നേടി. ഈ മത്സരങ്ങളിൽ നന്ന് ആകെ 10 ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി.

നാഷ്വില്ലിനെതിരായ മത്സരത്തിലാണ് മെസ്സി ഇന്ന് ബ്രേസ് നേടിയത്. 2-1 ന് ഇന്റർ മയാമി വിജയിച്ച ആ മത്സരത്തിൽ മനോഹരമായ ഒരു ഫ്രീകിക്കും വിജയഗോളും മെസ്സി നേടി. അതിന് മുമ്പ് ന്യൂ ഇംഗ്ലണ്ട്, മോൺട്രിയൽ (രണ്ട് തവണ), കൊളംബസ് ക്രൂ എന്നിവർക്കെതിരെയും മെസ്സി രണ്ട് ഗോളുകൾ വീതം നേടിയിരുന്നു.
ബാഴ്സലോണയ്ക്കൊപ്പം 2012-13 ലാ ലിഗ സീസണിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ രണ്ട് ഗോളുകൾ വീതം നേടിയ തന്റെ റെക്കോർഡിന് ഒരു മത്സരം മാത്രം അകലെയാണ് മെസ്സി ഇപ്പോൾ. ആ റണ്ണിൽ മായോർക്ക, റയൽ സരഗോസ, ലെവന്റെ, അത്ലറ്റിക് ബിൽബാവോ, റയൽ ബെറ്റിസ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർക്കെതിരായ ബ്രേസുകൾ ഉൾപ്പെട്ടിരുന്നു.