ഇംഗ്ലണ്ടിനെതിരെ ലോർഡ്‌സിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ മുഹമ്മദ് സിറാജ് നിർണായക വിക്കറ്റ് നേടിയ ശേഷം അന്തരിച്ച പോർച്ചുഗീസ് ഫുട്‌ബോളർ ഡിയോഗോ ജോട്ടക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ജാമി സ്മിത്തിനെ പുറത്താക്കിയ ശേഷം, സിറാജ് കൈകൾ ഉയർത്തി “20” എന്ന നമ്പർ കാണിച്ചാണ് വിക്കറ്റ് ആസ്വദിച്ചത്. ഇത് ലിവർപൂളിൽ ജോട്ടയുടെ ജേഴ്സി നമ്പറായിരുന്നു.

2025 ജൂലൈ 3-ന് സ്പെയിനിൽ വെച്ച് നടന്ന വാഹനാപകടത്തിൽ ജോട്ട ദാരുണമായി മരണപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വൈകാരികമായ ശ്രദ്ധാഞ്ജലി. കായിക ലോകത്തെ മുഴുവൻ ഞെട്ടിച്ച വാർത്ത ആയിരുന്നു ഇത്.