ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് നികുതി തട്ടിപ്പ് കേസിൽ ഒരു വർഷം തടവ് ശിക്ഷയും 386,000 യൂറോ പിഴയും വിധിച്ച് മാഡ്രിഡ് കോടതി. 2014-ൽ റയൽ മാഡ്രിഡ് മാനേജരായിരുന്നപ്പോൾ ഇമേജ് റൈറ്റ്സിലൂടെ ലഭിച്ച വരുമാനം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാണ് ഈ ശിക്ഷ.

2013-നും 2015-നും ഇടയിലും പിന്നീട് 2021 മുതൽ 2025 വരെയും സ്പാനിഷ് വമ്പന്മാരെ പരിശീലിപ്പിച്ച ആഞ്ചലോട്ടി, ആ വർഷത്തെ സ്പാനിഷ് നികുതി റിട്ടേണുകളിൽ തന്റെ ഇമേജ് റൈറ്റ്സ് വരുമാനം ഉൾപ്പെടുത്തിയില്ലെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂട്ടർമാർ നാല് വർഷവും ഒമ്പത് മാസവും തടവും 3.2 ദശലക്ഷം യൂറോ പിഴയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കുറ്റം അക്രമരഹിതമായതിനാലും ആഞ്ചലോട്ടിക്ക് മുൻപ് ക്രിമിനൽ റെക്കോർഡ് ഇല്ലാത്തതിനാലും കോടതി ശിക്ഷ കുറക്കുക ആയിരുന്നു
സ്പാനിഷ് നിയമമനുസരിച്ച്, അക്രമരഹിതമായ കേസുകളിൽ ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് രണ്ട് വർഷത്തിൽ താഴെയുള്ള ശിക്ഷകൾ സാധാരണയായി സസ്പെൻഡ് ചെയ്യാറുണ്ട്. അതിനാൽ ആഞ്ചലോട്ടിക്ക് ജയിൽവാസം അനുഭവിക്കേണ്ടി വരില്ല.