ബുലവായോയിൽ നടക്കുന്ന സിംബാബ്‌വെയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് മുതിർന്ന താരം കെയ്ൻ വില്യംസണും ഓൾറൗണ്ടർ മൈക്കിൾ ബ്രേസ്‌വെല്ലും വിട്ടുനിൽക്കും. ഇരുതാരങ്ങളും വിദേശ T20 ഫ്രാഞ്ചൈസി മത്സരങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചതിനാലാണിത്.
വില്യംസൺ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ മിഡിൽസെക്സിനായും ദി ഹണ്ട്രഡിൽ ലണ്ടൻ സ്പിരിറ്റിനായും കളിക്കുന്നത് തുടരും. അതേസമയം, ബ്രേസ്‌വെൽ യുഎസിൽ മേജർ ലീഗ് ക്രിക്കറ്റിൽ എംഐ ന്യൂയോർക്കിനായി കളിച്ച ശേഷം ദി ഹണ്ട്രഡിൽ സതേൺ ബ്രേവിനൊപ്പം ചേരും.
പേസ് ബൗളർ ബെൻ സിയേഴ്സും (സൈഡ് സ്ട്രെയിൻ) കൈൽ ജാമിസണും (ആദ്യ കുട്ടിയുടെ ജനനം കാത്തിരിക്കുന്നു) ടീമിൽ നിന്ന് വിട്ടുനിൽക്കും. അജാസ് പട്ടേലും ഹെൻറി നിക്കോൾസും ടീമിലേക്ക് തിരിച്ചെത്തുന്നു,
ബുലവായോയിൽ നടക്കുന്ന ഈ രണ്ട് മത്സര പരമ്പര, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമല്ല.
New Zealand Test squad: Tom Latham (capt), Tom Blundell (wk), Devon Conway, Jacob Duffy, Matt Fisher, Matt Henry, Daryl Mitchell, Henry Nicholls, Will O’Rourke, Ajaz Patel, Glenn Phillips, Rachin Ravindra, Mitchell Santner, Nathan Smith, Will Young