വീണ്ടും ആധികാരിക പ്രകടനവുമായി ലോക ഒന്നാം നമ്പർ യാനിക് സിന്നർ വിംബിൾഡൺ മൂന്നാം റൗണ്ടിൽ. സീഡ് ചെയ്യാത്ത ഓസ്ട്രേലിയൻ താരം അലക്സാണ്ടർ വുകിചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിന്നർ തകർത്തത്. 6-1, 6-1 എന്ന സ്കോറിന് ആദ്യ 2 സെറ്റുകൾ നേടിയ സിന്നർ 6 മാച്ച് പോയിന്റുകൾ കൈ വിട്ടെങ്കിലും മൂന്നാം സെറ്റ് 6-3 നു നേടി മത്സരം ഉറപ്പിച്ചു.
മത്സരത്തിൽ ഉടനീളം തന്റെ ആധിപത്യം സിന്നർ പ്രകടമാക്കിയിരുന്നു. തുടർച്ചയായ അഞ്ചാം വിംബിൾഡണിൽ ആണ് സിന്നർ മൂന്നാം റൗണ്ടിൽ എത്തുന്നത്. 2025 ൽ 21 ജയങ്ങൾ ഉള്ള സിന്നർ 3 തവണ മാത്രമാണ് പരാജയം അറിഞ്ഞത്. മൂന്നാം റൗണ്ടിൽ സ്പാനിഷ് താരം പെഡ്രോ മാർട്ടിനസ് ആണ് സിന്നറിന്റെ എതിരാളി.