സെന്റർ കോർട്ടിലെ നിറഞ്ഞ കാണികൾക്ക് മുന്നിൽ ആധികാരിക പ്രകടനവും ആയി മൂന്നാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ ആര്യാന സബലങ്ക. മുൻ വിംബിൾഡൺ ക്വാർട്ടർ ഫൈനലിസ്റ്റ് ആയ ചെക് താരം മേരി ബോസ്കൊവയെ 7-6, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക മറികടന്നത്. ടൈബ്രേക്കർ വരെ നീണ്ട ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റിൽ കൂടുതൽ ആധികാരികമായാണ് സബലങ്ക കളിച്ചത്.
ഇന്നലെ നടന്ന ആദ്യ റൗണ്ടിൽ രണ്ടാം സീഡ് കൊക്കോ ഗോഫ് സീഡ് ചെയ്യാത്ത ഉക്രൈൻ താരം ഡയാനയോട് 7-6, 6-1 എന്ന സ്കോറിന്റെ ഞെട്ടിക്കുന്ന പരാജയം ആണ് ഏറ്റുവാങ്ങിയത്. ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയി എത്തിയ ഗോഫിന് വലിയ ഞെട്ടൽ ആയി ഈ പുറത്താകൽ. സെർബിയൻ താരം ഓൽഗയെ 6-4, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ചു ആറാം സീഡ് മാഡിസൺ കീയ്സ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം 22 സീഡ് ഡോണ വെകിച്, 29 സീഡ് ലെയ്‌ല ഫെർണാണ്ടസ് എന്നിവർ രണ്ടാം റൗണ്ടിൽ പരാജയപ്പെട്ടു വിംബിൾഡണിൽ നിന്നു പുറത്തായി.