സാഞ്ചോയുടെ ശമ്പള ഡിമാൻഡ് അംഗീകരിക്കാൻ കഴിയാതെ യുവന്റസ്

Newsroom

Picsart 25 06 28 10 05 52 659

ജാഡൻ സാഞ്ചോയെ സ്വന്തമാക്കാനുള്ള താൽപ്പര്യം യുവന്റസ് വീണ്ടും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗറുടെ ഉയർന്ന വേതനം ഈ നീക്കത്തിന് പ്രധാന തടസ്സമായി നിൽക്കുകയാണ്.

Picsart 24 01 02 23 12 35 918


കഴിഞ്ഞ സീസണിൽ ചെൽസിയിൽ ലോണിൽ കളിക്കുകയും യുവേഫ കോൺഫറൻസ് ലീഗ് നേടാൻ അവരെ സഹായിക്കുകയും ചെയ്ത സാഞ്ചോയെ യുണൈറ്റഡ് വിൽക്കാൻ തന്നെ നോക്കുകയാണ്. സാഞ്ചോയെ ലോണിൽ സ്വന്തമാക്കാൻ പല ക്ലബുകളും നോക്കുന്നുണ്ട് എന്നാൽ സ്ഥിരമായി വാങ്ങാൻ താല്പര്യമുള്ളവർക്ക് ആണ് യുണൈറ്റഡ് മുൻഗണന നൽകുന്നത്.


സാഞ്ചോയെ സ്ഥിരമായി സ്വന്തമാക്കാൻ ചെൽസിക്ക് അവസരമുണ്ടായിരുന്നെങ്കിലും, ശമ്പള പ്രശ്‌നങ്ങൾ കാരണം അവർ പിന്മാറിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സാഞ്ചോയ്ക്ക് പ്രതിവർഷം 12 ദശലക്ഷം യൂറോ നെറ്റ് ശമ്പളമായി ലഭിക്കുന്നു – ഈ തുക നൽകാൻ യുവന്റസ് തയ്യാറല്ല. യുവന്റസ് അദ്ദേഹത്തിന്റെ നിലവിലെ ശമ്പളത്തിന്റെ പകുതിയായ 6 ദശലക്ഷം യൂറോ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
ഇംഗ്ലണ്ട് ഇന്റർനാഷണൽ വലിയ വേതനം വെട്ടിക്കുറക്കാൻ സമ്മതിച്ചില്ലെങ്കിൽ, ഈ നീക്കം മുന്നോട്ട് പോകാൻ സാധ്യതയില്ല.