മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്. നിലവിലെ ഗോൾകീപ്പർ ആന്ദ്രെ ഒനാന ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്നും, അദ്ദേഹത്തിന് പകരക്കാരനായാണ് മാർട്ടിനെസിനെ യുണൈറ്റഡ് ലക്ഷ്യമിടുന്നതെന്നുമാണ് സൂചന. ലിയോപരാഡിസോയുടെ റിപ്പോർട്ടുകളാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ കുറച്ചുകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾകീപ്പർ സ്ഥാനത്ത് സ്ഥിരതയില്ലായ്മ പ്രകടമായിരുന്നു. ഡേവിഡ് ഡി ഹിയക്ക് ശേഷം വന്ന ഒനാനക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ജേതാവും മികച്ച ഫോമിലുള്ള ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനെസിനെ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്.
അർജന്റീനയുടെ ദേശീയ ടീമിലെയും ആസ്റ്റൺ വില്ലയിലെയും പ്രധാന താരമായ മാർട്ടിനെസ് സമ്മർദ്ദഘട്ടങ്ങളിലെ മികച്ച പ്രകടനത്തിനും പേരുകേട്ടയാളാണ്. താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് വലിയൊരു തുക മുടക്കാൻ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്.