കേരള പ്രീമിയർ ലീഗ് സെമി ഫൈനൽ പോരാട്ടങ്ങൾ നാളെ മുതൽ

Newsroom

Picsart 25 05 06 20 29 48 967

കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്‌പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന എലൈറ്റ് ഫുഡ്സ് മുഖ്യ സ്പോൺസർസ് ആയ എലൈറ്റ് കേരള പ്രീമിയർ ലീഗ് 2024–25 സെമി ഫൈനൽ – ഫൈനൽ പോരാട്ടങ്ങൾ കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലൈറ്റിൽ നടക്കും. ജനുവരി 27-ന് തുടക്കംകുറിച്ച്, മൂന്ന് വേദികളിലായി 91 ഗ്രൂപ്പ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി. EMS കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കുന്നംകുളം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം നടന്നത്.

1000168266

14 ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാകുമ്പോൾ, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 4 ടീമുകൾ കെ എസ് ഇ ബി , കേരള പോലീസ് , മുത്തൂറ്റ് എഫ്എ , വയനാട് യുണൈറ്റഡ് എഫ്‌സി എന്നിവർ സെമിഫൈനലിലേക്കായി യോഗ്യത നേടി.

സെമിഫൈനൽ മത്സരങ്ങൾ:

7 മെയ് 2025 (ബുധൻ ) 7 pm :

ടേബിളിൽ ഒന്നാമതായി 30 പോയിന്റ് നേടി മുന്നിൽ നിന്ന കെ എസ് ഇ ബി, മൂന്നാം സ്ഥാനക്കാരായ മുത്തൂറ്റ് എഫ്എ (27 പോയിന്റ്)യെ EMS കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നേരിടും.

8 മെയ് 2025 (വ്യാഴം ) 7pm :

രണ്ടാം സ്ഥാനത്തുള്ള കേരള പോലീസ് (28 പോയിന്റ്), നാലാമതായ വയനാട് യുണൈറ്റഡ് എഫ്‌സി-യെ നേരിടും.

ഫൈനൽ:
ഫൈനൽ മത്സരം 11 മെയ് 2025 (ഞായർ) -ന് 7pm EMS കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും.

സെമിഫൈനലും ഫൈനലും ഫ്‌ളഡ്ലൈറ്റിൽ നടക്കും. എല്ലാ മത്സരങ്ങളും Scoreline Sports YouTube ചാനലിലൂടെ ലൈവ് കാണാം.