ലെസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ജാമി വാർഡി 2024-25 സീസൺ അവസാനത്തോടെ ക്ലബ് വിടും. ഫോക്സിന്റെ അത്ഭുതകരമായ 2015-16 പ്രീമിയർ ലീഗ് കിരീട വിജയത്തിന് ചുക്കാൻ പിടിച്ച 38 കാരനായ സ്ട്രൈക്കർ ക്ലബ്ബിൽ 13 അവിസ്മരണീയ വർഷങ്ങളാണ് ചെലവഴിച്ചത്.

ലിവർപൂളിനോട് 1-0 ന് ഹോം മത്സരത്തിൽ തോറ്റതിന് പിന്നാലെ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ലെസ്റ്റർ വാർഡിയുടെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. ഗോൾ നേടാതെ തുടർച്ചയായി ഒമ്പത് ഹോം ലീഗ് മത്സരങ്ങളിൽ തോറ്റ ക്ലബ്ബിന് ഇത് ദയനീയമായ ഒരു സീസണായിരുന്നു
2019-20 ൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയ വാർഡി ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.
നോൺ-ലീഗ് ഫുട്ബോളിൽ നിന്ന് പ്രീമിയർ ലീഗ് ചാമ്പ്യൻ വരെയുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു തലമുറയിലെ കളിക്കാർക്കും ആരാധകർക്കും പ്രചോദനമായിരുന്നു.