2025 ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തുമെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന 6 മത്സരങ്ങളുടെ വൈറ്റ്-ബോൾ പരമ്പരയാണ് ഇന്ത്യ കളിക്കുക. 2026 ലെ ടി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ പരമ്പരയെ കണക്കാക്കുന്നത്.

ഓഗസ്റ്റ് 17 ന് ആരംഭിക്കുന്ന പര്യടനം ഓഗസ്റ്റ് 31 ന് അവസാനിക്കും. മിർപൂരിലും ചിറ്റോഗ്രാമിലുമായിരിക്കും മത്സരങ്ങൾ നടക്കുക. ഏകദിനങ്ങൾ ഓഗസ്റ്റ് 17, 20, 23 തീയതികളിലും ടി20 മത്സരങ്ങൾ ഓഗസ്റ്റ് 26, 29, 31 തീയതികളിലുമായിരിക്കും നടക്കുക.
ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന ഇംഗ്ലണ്ടിലെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ പരമ്പര നടക്കുന്നത്.
ഇന്ത്യ അവസാനമായി ബംഗ്ലാദേശ് പര്യടനം നടത്തിയത് 2022 ലാണ്. അന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് കളിച്ചത്.