മായങ്ക് യാദവിന് പരിക്കിൽ നിന്ന് മോചിതനായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിൽ ചേരാൻ അനുമതി ലഭിച്ചു. 21-കാരനായ താരം, നട്ടെല്ലിന് സംഭവിച്ച പരിക്കും പിന്നീട് കാൽവിരലിലിനേറ്റ പരിക്കും കാരണം ഏറെ കാലമായി പുറത്താണ്. ഏപ്രിൽ 15-ന് താരം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ സീസണിൽ പരിമിതമായ മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും 11 കോടി രൂപയുടെ വലിയ തുകയ്ക്ക് മായങ്കിനെ ലഖ്നൗ നിലനിർത്തിയിരുന്നു. മായങ്കിന് ബാംഗ്ലൂരിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു. ൽ
ഈ സീസണിൽ എൽഎസ്ജി ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.