ഏപ്രിൽ 6 ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റൻസ് പേസർ ഇഷാന്ത് ശർമ്മയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. ഇന്നലെ നാല് ഓവറിൽ 53 റൺസ് വഴങ്ങിയ വെറ്ററൻ പേസർ അത്ര നല്ല പ്രകടനമായിരുന്നില്ല നടത്തിയത്.

ഇഷാന്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. ഔദ്യോഗിക പ്രസ്താവന പ്രകാരം, ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ 1 കുറ്റകൃത്യമാണ് ഇഷാന്ത് ചെയ്തിരിക്കുന്നത്.
ഈ സീസണിൽ പിഴ ഈടാക്കപ്പെടുന്ന അഞ്ചാമത്തെ കളിക്കാരനാണ് ഇഷാന്ത്. ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ദിഗ്വേഷ് രതിക്കും, കുറഞ്ഞ ഓവർ നിരക്കുകൾ നിലനിർത്തിയതിന് ക്യാപ്റ്റൻമാരായ ഹാർദിക് പാണ്ഡ്യ (എംഐ), റിയാൻ പരാഗ് (ആർആർ), ഋഷഭ് പന്ത് (എൽഎസ്ജി) എന്നിവർക്കും നേരത്തെ പിഴ ലഭിച്ചിരുന്നു.