ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏവരും കാത്തു നിന്ന മാഞ്ചസ്റ്റർ ഡർബി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകൾക്കും ഇന്ന് അവരുടെ മികവിലേക്ക് എത്താൻ ആയില്ല.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ വളരെ നിയന്ത്രണത്തോടെയാണ് മാഞ്ചസ്റ്റർ കളിച്ചത്. അവർ മാഞ്ചസ്റ്റർ സിറ്റിയെ നല്ല നീക്കങ്ങൾ നടത്തുന്നതിൽ നിന്ന് തുടക്കം മുതലേ തടഞ്ഞു. ഇടയ്ക്ക് നല്ല അവസരങ്ങൾ യുണൈറ്റഡ് സൃഷ്ടിച്ചു എങ്കിലും അവരുടെ ഫൈനൽ തേർഡിലെ പോരായ്മകൾ ഇന്നും കാണാനായി. ആദ്യ പകുതി ഗോൾ രഹിതമായി തുടർന്നു.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും എഡേഴ്സന്റെ മികച്ച സേവ് അവരെ ഗോളിൽ നിന്ന് അകറ്റി. രണ്ടാം പകുതിയിൽ യുണൈറ്റഡും സിറ്റിയും നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും ഇരുവർക്കും ഗോൾ നേടാൻ ആയില്ല.
ഈ സമനിലയോടെ മാഞ്ചസ്റ്റർ സിറ്റി 52 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് 38 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 13 ആം സ്ഥാനത്ത് നിൽക്കുന്നു