ലാൻഡോ നോറിസ് സീസൺ-ഓപ്പണിംഗ് ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സിൻ്റെ പോൾ പൊസിഷൻ ഉറപ്പിച്ചു. ടീമംഗം ഓസ്‌കാർ പിയാസ്‌ത്രിയ്‌ക്കൊപ്പം നോറിസ് മക്‌ലാരനെ മുൻ നിരയിലേക്ക് നയിച്ചു. മെൽബണിലെ ആൽബർട്ട് പാർക്കിൽ നടന്ന വാശിയേറിയ യോഗ്യതാ സെഷനിൽ, നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെർസ്റ്റപ്പൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, അദ്ദേഹത്തിൻ്റെ റെഡ് ബുൾ ടീമംഗം റൂക്കി ലിയാം ലോസൺ Q1-ൽ പുറത്തായി.

വെർസ്റ്റപ്പനൊപ്പം മെഴ്‌സിഡസിൻ്റെ ജോർജ് റസ്സൽ നാലാമനായി ഇറങ്ങും. ഫെരാരിയുടെ പുതിയ സൈനിംഗ്, ലൂയിസ് ഹാമിൽട്ടൺ, ഇറ്റാലിയൻ ടീമിലെ തൻ്റെ അരങ്ങേറ്റത്തിൽ എട്ടാം സ്ഥാനം മാത്രമേ നേടാനാകൂ.
മക്ലാരൻ്റെ ശക്തമായ പ്രകടനം അവരുടെ എതിരാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി, നോറിസ് 1:15.096 ലാപ് ടൈം ക്ലോക്ക് ചെയ്തു, പിയാസ്ട്രിയെ 0.084 സെക്കൻഡിൽ ആണ് പിറകിലാക്കിയത്.
തുടർച്ചയായി മൂന്നാം ഓസ്‌ട്രേലിയൻ ജിപി പോൾ ലക്ഷ്യമിട്ടിറങ്ങിയ വെർസ്റ്റാപ്പനെ സംബന്ധിച്ചിടത്തോളം മെൽബണിലെ രണ്ടാം വിജയമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
മറ്റിടങ്ങളിൽ, ഫെരാരിക്ക് വെല്ലുവിളി നിറഞ്ഞ ഒരു സെഷൻ ആയിരുന്നു ഇത്. ലെക്ലർക്കോ ഹാമിൽട്ടണോ പോൾ പൊസിഷന് വലിയ വെല്ലുവിളി ഉയർത്തിയില്ല. അതേസമയം, വില്യംസിൻ്റെ അലക്‌സ് ആൽബണിനൊപ്പം ആർബിയുടെ യുകി സുനോഡ അഞ്ചാം സ്ഥാനത്തെത്തി ഇമ്പ്രസ് ചെയ്തു. നാളെ ആണ് റെയ്സ് നടക്കുക.

