സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ തൃപ്പൂണിത്തുറ സിസി ബിയ്ക്കെതിരെ വിജയം കുറിച്ച് രഞ്ജി സിസി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ സിസി ബി ടീം 27 ഓവറിൽ 150/9 എന്ന സ്കോര്‍ നേടിയപ്പോള്‍ രഞ്ജി സിസി 9 വിക്കറ്റ് നഷ്ടത്തിൽ 25.5 ഓവറിൽ 151 റൺസ് നേടി വിജയം കുറിയ്ക്കുകയായിരുന്നു.
32 റൺസ് നേടിയ എംആര്‍ ജഗന്നാഥനും 28 റൺസ് നേടിയ ശരത് നാരായണും ആണ് തൃപ്പൂണിത്തുറ സിസിയുടെ പ്രധാന സ്കോറര്‍മാര്‍. രഞ്ജി സിസിയ്ക്കായി അഭയ് മൂന്നും അര്ജ്ജുന് 2 വിക്കറ്റും നേടി.
രഞ്ജിയ്ക്കെതിരെ അഞ്ച് വിക്കറ്റുമായി ഗൗതം സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും ഗോഡ്സൺ (31), അക്ഷയ് ശിവ് (33), എബിന് ആന്റോണിയോ ജോസ് (24), ജോൺസൺ (19) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകള്‍ ടീമിന് തുണയായി.
14 റൺസുമായി പുറത്താകാതെ നിന്ന അര്ജ്ജുന് ആണ് രഞ്ജിയുടെ വിജയം ഉറപ്പാക്കിയത്. 9ാം വിക്കറ്റിൽ കെഎസ് അഭിരാമുമായി 22 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടും അര്ജ്ജുന് പുറത്തെടുത്തു. അഭിരാം 10 റൺസ് നേടി റണ്ണൗട്ട് ആകുകയായിരുന്നു.
അര്ജ്ജുന് ആണ് കളിയിലെ താരം.