കോപ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് റയൽ സോസിഡാഡിനെ തോൽപ്പിച്ചു. റയൽ സോസിഡാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്.

എംബപ്പെ ഇന്ന് റയൽ മാഡ്രിഡ് ടീമിനൊപ്പം ഉണ്ടായിരിന്നില്ല. യുവ സ്ട്രൈക്കർ എൻഡ്രിക് ഇന്ന് സ്റ്റാർട്ട് ചെയ്തു. 19ആം മിനുറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിൽ നിന്ന് എൻഡ്രിക് വല കണ്ടെത്തി. ഈ ഗോൾ റയലിന്റെ വിജയം ഉറപ്പാക്കുക ആയിരുന്നു