ബുധനാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 0-0ന്റെ സമനില വഴങ്ങിയതോടെ ആഴ്‌സണലിൻ്റെ പ്രീമിയർ ലീഗ് കിരീട മോഹങ്ങൾ അകന്നു. പ്രധാന ഫോർവേഡുകൾ പരിക്കുമായി മല്ലിടുന്നതിനാൽ സ്ട്രൈക്കർ ഇല്ലാതെ ഇറങ്ങിയ മൈക്കൽ അർട്ടെറ്റയുടെ ടീമിന് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് മാത്രമേ ഇന്ന് തൊടിക്കാൻ ആയുള്ളൂ..
ആഴ്സണൽ ലീഗിലെ ലീഡർമാരായ ലിവർപൂളിനെക്കാൾ 13 പോയിൻ്റിന് പിന്നിലാണ് ഇപ്പോൾ. മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ 48 പോയിന്റുമായി ഫോറസ്റ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.