ചെന്നൈ സൂപ്പർ കിംഗ്സ് എസ് ശ്രീറാമിനെ അസിസ്റ്റന്റ് ബൗളിംഗ് പരിശീലകനായി നിയമിച്ചു

Newsroom

Picsart 25 02 24 14 13 42 628
Download the Fanport app now!
Appstore Badge
Google Play Badge 1

2025 ലെ ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ എസ് ശ്രീറാമിനെ അസിസ്റ്റന്റ് ബൗളിംഗ് പരിശീലകനായി നിയമിച്ചു. മൈക്ക് ഹസി, എറിക് സൈമൺസ് എന്നിവർക്കൊപ്പം സ്റ്റീഫൻ ഫ്ലെമിംഗ് നയിക്കുന്ന പരിശീലക സംഘത്തിൽ ശ്രീറാം ചേരും.

വലിയ പരിശീലന പരിചയമുള്ള ശ്രീറാം , ആർസിബി, ബംഗ്ലാദേശ്, എൽഎസ്ജി എന്നീ ടീമുകൾക്ക് ഒപ്പം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് 2016 മുതൽ 2022 വരെ ഓസ്‌ട്രേലിയയ്‌ക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.