ഞായറാഴ്ച നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം മുൻ സ്ട്രീമിംഗ് റെക്കോർഡുകൾ തകർത്തു, ജിയോഹോട്ട്സ്റ്റാറിൽ ഇന്നലെ 60.2 കോടി കാഴ്ചക്കാരെ രജിസ്റ്റർ ചെയ്തതായി PTI റിപ്പോർട്ട് പറയുന്നു. ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ തത്സമയ ക്രിക്കറ്റ് മത്സരത്തിന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വ്യൂവർഷിപ്പ് ആണിത്.

ദുബായിൽ നടന്ന മത്സരത്തിൽ, വിരാട് കോഹ്ലിയുടെ മികവിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിരുന്നു. ഇന്ത്യ ചെയ്സ് ആരംഭിച്ചപ്പോൾ വ്യൂവർഷിപ്പ് 33.8 കോടിയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കോഹ്ലി വിജയം ഉറപ്പിച്ചതോടെ കാഴ്ചക്കാരുടെ എണ്ണം 60.2 കോടിയായി ഉയർന്നു.