ഈ സീസണിൽ പരിക്കുകൾ നിരന്തരം വേട്ടയാടുന്ന ആഴ്സണലിന് വീണ്ടും വമ്പൻ തിരിച്ചടി നൽകി വീണ്ടും പരിക്ക്. മുന്നേറ്റ നിരയിൽ നിലവിൽ ഗബ്രിയേൽ ജീസുസ്, ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരെ നഷ്ടമായ ആഴ്സണലിന് നിലവിൽ കായ് ഹാവർട്സിനെ കൂടി നഷ്ടമായിരിക്കുക ആണ്. ദുബായിൽ നടക്കുന്ന ട്രെയിനിങ് സെക്ഷന് ഇടയിൽ ആണ് ഹാവർട്സിന് പരിക്കേറ്റത്. ഇനി ഈ സീസണിൽ കായ് ഹാവർട്സ് കളിക്കില്ല എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു.
താരത്തിന്റെ ഹാംസ്ട്രിങ് കീറിയത് ആയാണ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തത്. സീസണിൽ ആഴ്സണലിന്റെ ടോപ് സ്കോറർ ആണ് കായ്. നിലവിൽ താരത്തിന് ശസ്ത്രക്രിയ വേണമോ എന്നു ഉറപ്പില്ലെങ്കിലും താരം അടുത്ത സീസണിൽ ആരോഗ്യവാനായി തിരിച്ചു വരാൻ ആവും ലക്ഷ്യം വെക്കുക. നിലവിൽ മുന്നേറ്റത്തിൽ പറയാൻ താരങ്ങൾ ആരുമില്ലാത്ത അവസ്ഥയിൽ ആണ് ആഴ്സണൽ. ജനുവരിയിൽ ആരെയും ഇത്രയും പരിക്കുകൾ വേട്ടയാടിയിട്ടും ടീമിൽ എത്തിക്കാത്ത ആഴ്സണൽ ബോർഡിനു വലിയ വിമർശനം ആണ് ആരാധകരിൽ നിന്നു ഉണ്ടാവുന്നത്. നിലവിൽ അക്കാദമിയിലെ യുവതാരങ്ങളെ കളിപ്പിക്കുക എന്നത് മാത്രമാവും പരിശീലകൻ മിഖേൽ ആർട്ടെറ്റയുടെ മുന്നിലുള്ള ഏക വഴി.