ന്യൂസിലൻഡിനെതിരായ ത്രിരാഷ്ട്ര പരമ്പര മത്സരത്തിനിടെ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫിന് ഏറ്റ പരിക്ക് സാരമുള്ളതല്ല. നെഞ്ചിന്റെ അടിഭാഗത്ത് പേശികൾക്ക് പരിക്കേറ്റതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ഥിരീകരിച്ചു എങ്കിലും, സ്കാനിംഗിൽ ഗുരുതരമായ പരിക്ക് ഇല്ല എന്ന് കണ്ടെത്തി. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പി സി ബി പറഞ്ഞു.
![1000825038](https://fanport.in/wp-content/uploads/2025/02/1000825038.jpg)
മുൻകരുതൽ എന്ന നിലയിൽ, ഫെബ്രുവരി 12 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പാകിസ്ഥാന്റെ അടുത്ത മത്സരത്തിൽ റൗഫ് കളിക്കില്ല. ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തുന്ന പാകിസ്ഥാൻ മത്സരത്തിൽ ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർക്കൊപ്പം ഹാരിസ് റഹൂഫും പ്രധാന പേസറാണ്.