2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടൂർണമെന്റിനുള്ള ഓസ്‌ട്രേലിയയുടെ പ്രാഥമിക ടീമിൽ ഇടം നേടിയ 35 കാരൻ ഇനി ഫെബ്രുവരി 12 ന് പ്രഖ്യാപിക്കുന്ന അന്തിമ ടീമിൽ ഉണ്ടാകില്ല എന്ന് കണ്ടാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കായി 71 ഏകദിനങ്ങൾ കളിച്ച സ്റ്റോയിനിസ് ഒരു സെഞ്ച്വറിയും ആറ് അർദ്ധസെഞ്ച്വറികളുമടക്കം 1,495 റൺസ് നേടിയിട്ടുണ്ട്, കൂടാതെ 48 വിക്കറ്റുകളും നേടിയിട്ടുണ്ട്. “വിരമിക്കാൻ ശരിയായ സമയമാണിതെന്നും” ഇനി തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിൽ, ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.