മാഞ്ചസ്റ്റർ യുണൈറ്റഡ് പാട്രിക് ഡോർഗുവിനെ സ്വന്തമാക്കുന്നതിലേക്ക് അടുക്കുന്നു

Newsroom

Picsart 25 01 28 08 42 57 679

മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവരുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കുന്നതിലേക്ക് അടുക്കുകയാണ്. പാട്രിക് ഡോർഗുവിനായുള്ള പുതിയ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ചു. 40 മില്യണ് അടുത്താകും യുണൈറ്റഡിന്റെ പുതിയ ബിഡ്‌. നേരത്തെ യുണൈറ്റഡിന്റെ രണ്ട് ബിഡുകൾ ലെചെ നിരസിച്ചിരുന്നു.

1000799834

അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താരം മാഞ്ചസ്റ്ററിൽ എത്തും എന്നാണ് പ്രതീക്ഷ. ഓൾഡ് ട്രാഫോർഡിലേക്ക് വരാൻ ഡോർഗു സമ്മതിച്ചിട്ടുണ്ട്. 20കാരനായ താരത്തിനായി നാപോളിയും രംഗത്തുണ്ട്. എന്നാൽ നാപോളി സമ്മറിൽ മാത്രമെ താരത്തിനായി ബിഡ് നൽകുകയുള്ളൂ. ഡോർഗുവിനെ അടുത്ത മത്സരത്തിൽ മാച്ച് സ്ക്വാഡിക് എത്തിക്കാൻ ആകും യുണൈറ്റഡ് ആഗ്രഹം. ലെഫ്റ്റ് ബാക്ക് ഇല്ലാതെ ഈ സീസണിൽ ഉടനീളം യുണൈറ്റഡ് കഷ്ടപ്പെട്ടിരുന്നു.