നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്ട്രൈക്കർ ക്രിസ് വുഡ് പുതിയ കരാറിൽ ഒപ്പുവച്ചു, 2027 ലെ വേനൽക്കാലം വരെ ക്ലബ്ബിൽ തുടരാനുള്ള ഒരു കരാറിൽ താരം ഒപ്പുവെച്ചു.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 14 ഗോളുകൾ നേടിയ വുഡ്, ഈ സീസണിൽ 16 ലീഗ് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ 14 ഗോളുകളിൽ എത്തി കഴിഞ്ഞു.
2023 ജനുവരിയിൽ ന്യൂകാസിലിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ആദ്യം ഫോറസ്റ്റിൽ ചേർന്ന വുഡ് പിന്നീട് സ്ഥിര കരാർ ഒപ്പുവെക്കുക ആയിരുന്നു. ഫോറസ്റ്റിനു വേണ്ടി വുഡ് നേടിയ 29 പ്രീമിയർ ലീഗ് ഗോളുകളിൽ 25 എണ്ണവും നിലവിലെ പരിശീലകൻ നുനോയുടെ കീഴിലാണ്.